കോൽക്കത്ത: ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ അസദുദ്ദീൻ ഒവൈസിയുടെ പാർട്ടി എഐഎംഐഎം ഒറ്റയ്ക്ക് മത്സരിക്കും. ഹുമയൂൺ കബീറിന്റെ നേതൃത്വത്തിലുള്ള ആം ജനത ഉന്നയുൻ പാർട്ടിയുമായുള്ള സഖ്യത്തിൽ നിന്ന് പിന്മാറുന്നതായി ഓൾ ഇന്ത്യ മജിലിസെ ഇത്തിഹാദുൽ മുസ്ലിമീൻ പ്രഖ്യാപിച്ചു.
ഹുമയൂൺ കബീറിന്റെ വിവാദ പരാമർശങ്ങൾ സംസ്ഥാനത്തെ മുസ്ലിംകളുടെ അന്തസിനെ ചോദ്യം ചെയ്യുന്നതാണ്. അതിനാൽ ഇവരുമായി സഖ്യത്തിനില്ലെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്നും ഒവൈസി വ്യക്തമാക്കി.
ബംഗാളിലെ ന്യൂനപക്ഷ വോട്ടുകൾ സമാഹരിക്കുന്നതിൽ സ്വന്തം ശക്തി തെളിയിക്കാൻ ഒറ്റയ്ക്ക് മത്സരിക്കുന്നതാണ് ഉചിതമെന്ന് എഐഎംഐഎം നേതൃത്വം വിലയിരുത്തി. മുസ്ലിം ഭൂരിപക്ഷ മേഖലകളിൽ സ്വന്തം സ്ഥാനാർഥികളെ നിർത്താനാണ് തീരുമാനം.